ജൽ ജീവൻ മിഷൻ പദ്ധതി; പുറമ്പോക്ക് ഭൂമി ഉപയോഗിക്കാൻ അനുമതി

കൊച്ചി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആവശ്യത്തിന്​ സർക്കാർ പുറമ്പോക്ക് ഭൂമി ഉപയോഗിക്കാനുള്ള അനുമതി വാട്ടർ അതോറിറ്റിക്ക് നൽകി എറണാകുളം കലക്ടർ ജാഫർ മാലിക് ഉത്തരവിട്ടു.ഈ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്​. ജില്ലയിലെ 285.47 സെന്‍റ്​ സർക്കാർ ഭൂമിയും 65 സെന്‍റ്​ പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള ഭൂമിയുമാണ് ജൽ ജീവൻ മിഷൻ പദ്ധതിക്കായി വാട്ടർ അതോറിറ്റിക്ക് കൈമാറുന്നത്.

മൂവാറ്റുപുഴ വാട്ടർ അതോറിറ്റി പ്രോജക്ട്​ ഡിവിഷന് കീഴിൽ ഇലഞ്ഞി, വാളകം, കല്ലൂർക്കാട് വില്ലേജുകളിലും പെരുമ്പാവൂർ വാട്ടർ അതോറിറ്റി പ്രോജക്ട്​ ഡിവിഷന് കീഴിൽ ചേലാമറ്റം, അശമന്നൂർ, വേങ്ങൂർ വെസ്റ്റ്​, കൊമ്പനാട്, അറക്കപ്പടി, വേങ്ങൂർ, ഐക്കരനാട്, മഴുവന്നൂർ, ഐക്കരനാട് നോർത്ത് വില്ലേജുകളിലും കട്ടപ്പന വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷന് കീഴിൽ എനാനെല്ലൂർ, പിറവം, മാറാടി, കീരമ്പാറ, പോത്താനിക്കാട് വില്ലേജുകളിലും ഇതിനായി സർക്കാർ ഭൂമി കൈമാറും.

മൂവാറ്റുപുഴ വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷന് കീഴിൽ കോട്ടപ്പടി, പെരുമ്പാവൂർ വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷന് കീഴിൽ ചെങ്ങമനാട്, പാറക്കടവ് വില്ലേജുകളിലും കൊച്ചി വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷന് കീഴിൽ അശമന്നൂർ, ഐക്കരനാട് സൗത്ത്, മണക്കുന്നം വില്ലേജുകളിൽ പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറാനും ഉത്തരവായി.

Leave A Reply