ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അവരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പൊലീസും സി.പി.എം നേതാക്കളും നടത്തിയ ഗൂഢാലോചനയാണ് കേരള ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായത്.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന തരത്തിൽ ഇൻഡിഗോ എയർലൈൻസ് മാനേജരെ സമ്മർദ്ദത്തിലാക്കി വ്യാജ റിപ്പോർട്ടുണ്ടാക്കിയത് പൊലീസ് അസോസിയേഷന്റെ മുൻ ഭാരവാഹിയായ എ.സി.പിയുടെ നേതൃത്വത്തിലായിരുന്നുവെന്നും സതീശൻ ആരോപിച്ചു.യൂത്ത് കോൺഗ്രസുകാരെ മൃഗീയമായി മർദ്ദിച്ച ഇ.പി ജയരാജനെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും സതീശൻ പറഞ്ഞു.

Leave A Reply