സെക്രട്ടേറിയറ്റ് ജീവനക്കാരോട് മാന്യമായി വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കണം; മുഖ്യമന്ത്രിക്ക് അജ്ഞാതന്റെ കത്ത്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരോട് മാന്യമായി വസ്ത്രം ധരിക്കാൻ നിർദേശം നൽകണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത്.എന്നാൽ ആരാണ് കത്തയച്ചതെന്ന് വ്യക്തമല്ല. ജീവനക്കാരുടെ വസ്ത്രധാരണത്തിൽ മുഖ്യമന്ത്രിക്ക് ശ്രദ്ധവേണമെന്നും അവർ മാന്യമായി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ ആക്ഷേപിക്കുന്നതിനുവേണ്ടിയാണ് ആരോ കത്തെഴുതിയതെന്നാണ് ജീവനക്കാരുടെ ആരോപണം.
ജീവനക്കാർ വസ്ത്രധാരണ രീതിയിൽ മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും വിനോദസഞ്ചാരത്തിനും വിരുന്നുകൾക്കും വരുന്നതുപോലെയാണ് 50 ശതമാനം ജീവനക്കാരും ഔദ്യോഗിക ജോലിക്കെത്തുന്നതെന്നും കത്തിൽ പറയുന്നു.