ബാറ്റുകൊണ്ട് അടിയേറ്റ് യുവാവ് മരിച്ച കേസ്; പോലീസുകാരൻ റിമാൻഡിൽ

പാ​ല​ക്കാ​ട്: ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് മ​ർ​ദ​ന​മേ​റ്റ് യു​വാ​വ് മ​രി​ച്ച സംഭവത്തിൽ പ്ര​തി​യാ​യ പോലീസുകാരൻ റി​മാ​ൻ​ഡ് ചെ​യ്തു. അ​രീ​ക്കോ​ട് ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ലെ സി.​പി.​ഒ ന​രി​കു​ത്തി സ്വ​ദേ​ശി റ​ഫീ​ഖി​നെ​യാ​ണ് (35) റി​മാ​ൻ​ഡ് ചെ​യ്ത​ത്. യു​വാ​വി​നെ ബാ​റ്റു​കൊ​ണ്ട്​ മ​ർ​ദി​ച്ച റ​ഫീ​ഖി​ന്‍റെ സ​ഹോ​ദ​ര​ൻ ഫി​റോ​സി​നെ കഴിഞ്ഞ ദിവസം റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് പു​തു​പ്പ​ള്ളി​ത്തെ​രു​വ് മ​ലി​ക്ക​യി​ൽ അ​ന​സി​ന്​​ (31) വി​ക്ടോ​റി​യ കോ​ള​ജി​ന് സമീപത്തുവെച്ച് മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ ത​ട്ടി​യു​ള്ള അ​പ​ക​ട​മെ​ന്ന് അ​റി​യി​ച്ച് ഫി​റോ​സ് അ​ന​സി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി​യോ​ടെ അ​ന​സ് മ​രി​ച്ചു. ശ​രീ​ര​ത്തി​ൽ പാ​ടു​ക​ൾ ക​ണ്ട​തോ​ടെ ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ണ​കാ​ര​ണം അ​പ​ക​ട​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഫി​റോ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഫി​റോ​സും സ​ഹോ​ദ​ര​ൻ റ​ഫീ​ഖും ഒ​രു​മി​ച്ച്​ ബൈ​ക്കി​ലെ​ത്തു​ന്ന​തും ഫി​റോ​സ്​ അ​ന​സി​നെ മ​ർ​ദി​ക്കു​ന്ന​തും വ്യ​ക്ത​മാ​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങളും പോലീസിന് ലഭിച്ചു.

സ​മീ​പ​ത്തെ കോ​ളേജ് ഹോ​സ്റ്റ​ലി​ലെ യു​വ​തി​ക​ളോ​ട് അ​ന​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണ് മ​ർ​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്നു​മാ​ണ് ഫി​റോ​സ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

Leave A Reply