പാണക്കാട് തങ്ങളിട്ടാൽ ബർമുഡ കെ.എൻ. എ കാദറിട്ടാൽ അത് കീറിയ ട്രൗസർ എന്ന നയം ശരിയാണോ ?

 

ഖാദർ കുചേലന്റെ അവിൽ പൊതി പാണക്കാട് കൃഷ്ണേട്ടന് സ്വീകരിക്കാൻ കഴിയില്ല , ഗുരുവായൂരപ്പന് സ്വീകരിക്കാം എന്നത് ഒരു സമസ്യയാണ്. ലീഗിന് RSS മായി രഹസ്യവും പരസ്യവുമായ കൂട്ട് കെട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല . 1960 മുതൽ തുടങ്ങിയതാണ് . ആ രാഷ്ട്രീയ വേശ്യാവൃത്തി മുസ്ലിം ലീഗണികൾക്ക് ഇതുവരെയും മനസ്സിലായിട്ടില്ല ,

1960 ൽ പട്ടാമ്പിയിൽ സഖാവ് ഇ. എം.എസിനെ തോൽപ്പിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും BJP യുടെ പഴയ രൂപം ജനസംഘവും ഒന്നിച്ച് രാഘവ മേനോൻ എന്ന RSS കാരനെ കോൺഗ്രസിന്റെ കുപ്പായം അണിയിച്ചു നിർത്തിയപ്പോൾ ലീഗുകാരായ മുസ്ലിങ്ങൾ എല്ലാവരും അംഗീകരിച്ചില്ല. ഇ.എം.എസ് ആ തെരെഞ്ഞെടുപ്പിൽ ജയിച്ചു.

1991 ൽ ബേപ്പൂരിലും വടകരയിലും കാസർക്കോട്ടും ഈ കൂട്ട് കെട്ട് ആവർത്തിച്ചു. പക്ഷെ മുസ്ലിങ്ങൾ ലീഗിന്റെ ആ നിലപാട് തള്ളിക്കളഞ്ഞു. ബേപ്പൂരിൽ ജയിച്ചത് ടി.കെ. ഹംസയും തോറ്റത് RSS നേതാവ് മാധവൻ കുട്ടിയും ആയിരുന്നു.

പട്ടാമ്പിയിൽ RSS കാരനെ വിജയിപ്പിക്കാൻ നോക്കിയത് സാക്ഷാൽ അബദുറഹിമാൻ ബാഫഖി തങ്ങൾ എന്ന ലീഗദ്ധ്യക്ഷൻ ആയിരുന്നുവെങ്കിൽ ബേപ്പൂരിലെ കോലീബി സഖ്യത്തിന് വേണ്ടി സ്വന്തം നില മറന്ന് പ്രവർത്തിച്ചത് സാക്ഷാൽ മുഹമ്മദലി ശിഹാബ് തങ്ങൾ ആയിരുന്നു.

ലീഗിന്റെ ലജ്ജയില്ലാത്ത ഈ RSS പ്രേമം പരസ്യമായത് കൊണ്ട് ചില ലീഗുകാരടക്കം ഉള്ള മുസ്ലിങ്ങൾ അത് തിരിച്ചറിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടിക്കും CPM നും LDF നും വോട്ട് ചെയ്തു. അതായത് ഗൂഡാലോചന ജനങ്ങൾ തിരിച്ചറിഞ്ഞു .

എന്നാൽ മുസ്ലിം ലീഗ് BJP യും RSS ഉം തമ്മിൽ രഹസ്യമായി കേരള സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും കൂട്ട് കൂടിയിട്ടുണ്ട്. അതാവട്ടെ വോട്ട് കച്ചവടമായിരുന്നു. അതായത് BJP യുടെ വോട്ടുകൾ ലീഗിന്റെ സ്ഥാനാർത്ഥികൾക്കും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്കും മറിച്ച് വിറ്റു .

ഓരോ വോട്ടിനും വിലപറഞ്ഞു കച്ചവടം ഉറപ്പിച്ചിട്ടാണ് BJP ക്കാർ വോട്ട് മറിച്ച് കൊടുത്തത് . ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്. കെ.ബാബു എന്ന കൊൺഗ്രസ് നേതാവ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തറയിൽ ജയിച്ചതും പണ്ട് നേമത്ത് ഒ. രാജഗോപാൽ ജയിച്ചതും ഈ അന്തർധാരയിലാണ് .

പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വളരെ ആസൂത്രിതമായി തന്നെ UDF ഉം BJP യും തമ്മിൽ സഖ്യമുണ്ട്. അതിന് കെ.എൻ.എ കാദർ ഉത്തരവാദിയല്ല . പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ UDF ഭരണകാലത്താണ് വാർഡ് വിഭജനം നടന്നത്. വാർഡ് വിഭജനം നടത്തിയപ്പോൾ തന്നെ ലീഗും UDF ഉം തമ്മിൽ ധാരണ ഉണ്ടാക്കി.

അതനുസരിച്ച് രണ്ട് വാർഡുകൾ BJP യുടെ വോട്ടുകൾ കേന്ദ്രീകരിക്കുന്ന രൂപത്തിൽ ഉണ്ടാക്കി കൊടുത്തു. LDF എത്ര തലകുത്തിമറിഞ്ഞാലും ഈ രണ്ട് വാർഡുകളിലും BJP ജയിക്കും. ബാക്കിയുള്ള എല്ലാ വാർഡുകളിലും BJP ക്കാർ ലീഗിന് വോട്ടുചെയ്യണം എന്ന കരാറും ഉണ്ടാക്കി. അങ്ങനെയാണ് പരപ്പനങ്ങാടിയിൽ ലീഗ് മുൻസിപ്പൽ ഭരണം കൈയാളുന്നത്.

ഇത് സാധാരണക്കാരായ ലീഗുകാർ മനസ്സിലാക്കില്ല. ഇതേ രീതിയിൽ താനൂർ മുൻസിപ്പാലിറ്റിയിലും നടന്നു. കേരളത്തിൽ ഉമ്മൻ ചാണ്ടി യുടെ ഭരണത്തിൽ വാർഡ് വിഭജനം നടന്ന സമയത്ത് തന്നെ ആ ഗൂഡ പദ്ധതി കേരളത്തിൽ പലയിടത്തും നടപ്പിൽ വരുത്തിയിട്ടുണ്ട്.

മുസ്ലിം ലീഗ് നേതൃത്വവും BJP നേതൃത്വവും തമ്മിൽ ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് ഇതൊക്കെ . ഈ ധാരണ അനുസരിച്ചാണ് ചില പഞ്ചായത്തുകൾ BJP ഭരിക്കുന്നത് . മാത്രമല്ല പരപ്പനങ്ങാടി മുൻസിപ്പൽ ഭരണത്തിൽ ലീഗും BJP യും എല്ലാ വിഷയങ്ങളിലും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്.

ഫലത്തിൽ CPM ഒറ്റക്കാണ് പ്രതിപക്ഷത്ത്. കേരളത്തിൽ UDF ഭരിക്കുന്ന പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലൊ UDF ന് അവിശ്വാസ പ്രമേയം നേരിടേടേണ്ട ഘട്ടങ്ങളിൽ ഒക്കെ UDF ന്റെ സഹായത്തിന് എത്തുന്നത് BJP പ്രതിനിധി ആയിരിക്കും. ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

ഇത്തരത്തിൽ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കളും BJP യുടെ സംസ്ഥാന നേതാക്കളും ഒന്നിച്ച് ഒരേ മനസ്സോടെ ഐക്യപ്പെടാതെ ഇത് നടക്കുമോ? ഇല്ല എന്നത് ഉറപ്പാണ്. അതിന്റെ ബാക്കി പത്രമല്ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടിയുടെ വിവാദ പ്രസ്ഥാവന ?

ലീഗും BJP യും ചിരപുരാതന ബന്ധുക്കളാണ് , ലീഗിന്റെ ശത്രു CPM മാത്രമാണ് എന്ന കുഞ്ഞാപ്പാന്റെ പ്രസ്ഥാവനയിൽ എന്താണ് കരുതേണ്ടത് ? ഒരു KNA കാദർ RSS ന്റെ വേദിയിൽ പോയി പ്രസംഗിച്ചത് ലീഗിന്റെ പൊതു RSS അനുകൂല നയത്തിന്റെ ബാക്കിപത്രമാണ് എന്നതല്ലേ ശരി.

കുഞ്ഞാലിക്കുട്ടി പരസ്യമായി വെളിപ്പെടുത്തിയ RSS ചങ്ങാത്ത നയം കുറെ കൂടി വ്യക്തതയോടെ സാഹിത്യ ഭാഷയിൽ പറയുകയല്ലേ കെ.എൻ.എ. കാദർ ചെയ്തത് ? പാണക്കാട് തങ്ങളിട്ടാൽ ബർമുഡ കെ.എൻ. എ കാദറിട്ടാൽ അത് കീറിയ ട്രൗസർ എന്ന നയം ശരിയാണോ ?

കുഞ്ഞാലിക്കുട്ടിക്കും പാണക്കാട്ടെ തങ്ങന്മാർക്കും എന്ത് RSS ബന്ധവും ആവാം കാദർ മാർക്ക് പാടില്ല എന്നത് എങ്ങനെ ശരിയാവും ?

 

 

 

 

Leave A Reply