ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന

ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധനവെന്ന് കണക്കുകൾ. ഈ വർഷത്തെ ആദ്യപാദത്തിൽ വിദേശ നിക്ഷേപം 19 ശതമാനം വർധിച്ച് 18 ശതകോടി റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15.07 ശതകോടി റിയാൽ ആയിരുന്നു വിദേശ നിക്ഷേപം. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യ പറയുന്നത്.

ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ രാജ്യങ്ങളുടെ പട്ടികയിൽ യു.കെയാണ് മുന്നിൽ. 8.495 ശതകോടി നിക്ഷേപമാണ് ഇവിടെനിന്ന് ലഭിച്ചത്. രാജ്യത്തെ ആകെ വിദേശ നിക്ഷേപങ്ങളുടെ 47 ശതമാനത്തിൽ കൂടുതലാണിത്. 2.666 ശതകോടി റിയാൽ നിക്ഷേപവുമായി യു.എസ് ആണ് രണ്ടാം സ്ഥാനത്ത്. 1.23 ശതകോടി റിയാലുമായി യു.എ.ഇ മൂന്നാം സ്ഥാനത്തുമാണ്.

Leave A Reply