“ബാദുഷ സിനിമാസ്” ഇനി ചലച്ചിത്ര വിതരണ രംഗത്തേക്കും

 

വർഷങ്ങളായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ചു വരുന്ന എൻ.എം ബാദുഷയും, ‘ലോനപ്പന്റെ മാമോദീസ’ എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേർന്നുള്ള നിർമ്മാണ സംരംഭമാണ് ” ബാദുഷ സിനിമാസ്”.

ഇതിനോടകം നിരവധി ചിത്രങ്ങളാണ് ബാദുഷ സിനിമാസ് നിർമ്മിച്ച് റിലീസിനായി കാത്തിരിക്കുന്നത്. നിലവിൽ സിനിമാ നിർമ്മാണ മേഖലയിൽ സജീവമായിട്ടുള്ള ബാദുഷ സിനിമാസ് സിനിമാ വിതരണ രംഗത്തേക്കും കടക്കുകയാണ്. ജൂൺ 24ന് റിലീസിനൊരുങ്ങിയ വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,ദേവ് മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”പന്ത്രണ്ട്” ആണ് ആദ്യചിത്രം. കൂടാതെ അനൂപ് മേനോൻ ചിത്രം “പത്മ”, ടി.കെ രാജീവ് കുമാർ ഷെയിൻ നിഗം, ചിത്രം ‘ബർമുഡ’, പ്രമുഖ എഡിറ്ററായ ഡോൺമാക്സ് സംവിധാനം ചെയ്യുന്ന @ (അറ്റ്) തുടങ്ങീ സിനിമകളാണ് ബാദുഷ സിനിമാസിൻ്റേതായി തീയേറ്റർ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Leave A Reply