ദൃശ്യ മികവിൽ വിക്രാന്ത് റോണയുടെ ട്രെയ്‌ലർ

കിച്ച സുദീപിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിക്രാന്ത് റോണയുടെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ചിത്രം ജൂലൈ 28ന് തീയറ്ററിൽ 3ഡിയിൽ  പ്രദർശനത്തിന് എത്തും.  ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ  റിലീസ് ചെയ്തു.

 

അനുപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ചിത്രത്തിൽ നീത അശോക്, നിരുപ് ഭണ്ഡാരി, സിദ്ധു മൂളിമണി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിക്രാന്ത് റോണ 14 ഭാഷകളിൽ ത്രീഡി ഫോർമാറ്റിൽ പുറത്തിറങ്ങും.

കൊറോണ വൈറസ് പാൻഡെമിക് കാരണം കിച്ച സുധീപിന്റെ വിക്രാന്ത് റോണ പലതവണ മാറ്റിവച്ചിരുന്നു. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിലെത്തും. വിക്രാന്ത് റോണയുടെ റിലീസ് തീയതി വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് കിച്ച സുധീപ് എത്തുന്നത്. വിക്രാന്ത് റോണയെ ഇംഗ്ലീഷിലും അവതരിപ്പിക്കു൦.

ജാക്വലിൻ ഫെർണാണ്ടസാണ് ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഒരു വലിയ അതിഥി വേഷത്തിലാണ് അവർ പ്രത്യക്ഷപ്പെടുന്നത്. വില്യം ഡേവിഡ് ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ അജനീഷ് ബി ലോക്നാഥ് സംഗീതം പകർന്നു.

Leave A Reply