ഒമാനില്‍ കടല്‍വെള്ളരി വിപണനം മൂന്ന് വര്‍ഷത്തേക്ക് നിരോധിച്ചു

ഒമാനില്‍ കടല്‍വെള്ളരി വിപണനം മൂന്ന് വര്‍ഷത്തേക്ക് നിരോധിച്ചു.അഗ്രികള്‍ച്ചറല്‍-ഫിഷറീസ്-ജലവിഭവ മന്ത്രി ഡോ. സൗദ് ബിന്‍ ഹമ്മൂദ് അല്‍ ഹബ്സിയാണ് 3 വര്‍ഷത്തേക്ക് കടല്‍ വെള്ളരിയുമായുള്ള മുഴുവന്‍ നടപടികളും നിരോധിച്ചുകൊണ്ട് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. ഈ കാലയളവില്‍ കടല്‍വെള്ളരിയുടെ വില്‍പ്പനയും വാങ്ങലും, സൂക്ഷിക്കല്‍, കയറ്റുമതി എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയില്‍ വരും. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം തൊട്ടടുത്ത ദിവസം മുതല്‍ നിയമമായി പ്രാബല്യത്തില്‍ വരും.

വംശനാശ ഭീഷണി നേരിടുന്ന കടല്‍വെള്ളരി കടലിന്റെ ആവാസവ്യവസ്ഥയെ തകരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന കടല്‍ജീവിയാണ്. കടലിലെ മാലിന്യങ്ങള്‍ ഭക്ഷണമായി സ്വീകരിച്ച് ചുറ്റുപാടിനെ ശുദ്ധീകരിക്കുന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. വളരെയധികം ഔഷധഗുണങ്ങളുള്ള വിഭവം കൂടുയാണ് കടല്‍വെള്ളരി.

Leave A Reply