കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട

കൊണ്ടോട്ടി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ​ കടത്തിയ 768 ഗ്രാം സ്വർണവുമായി യാത്രക്കാരൻ കരിപ്പൂർ പോലീസിന്റെ പിടിയിലായി. മഞ്ചേരി മുള്ളമ്പാറ വട്ടത്തിൽ വീട്ടിൽ മുഹമ്മദ് ജെയ്സലാണ്​ (28) പോലീസ് പിടിയിലായത്. ജിദ്ദയിൽനിന്ന്​ എയർ ഇന്ത്യ വിമാനത്തിൽ വന്ന ഇയാൾ 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം നടത്തുകയായിരുന്നു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പൊലീസ് സംഘം പിടികൂടി സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഇയാളെ കൂട്ടി കൊണ്ടുപോകാൻ എത്തിയ നിലമ്പൂർ സ്വദേശികളായ ബിനീഷ്, ശഫീഖ്, മഞ്ചേരി മുള്ളമ്പാറ അമീൻ സ്വാലിഹ് എന്നിവരെയും പോലീസ് പിടികൂടി.

Leave A Reply