ബലിപെരുന്നാൾ; ദുബൈയിൽ ബലി കർമ്മങ്ങളുമായി ബന്ധപ്പെട്ട നടപടി മൊബൈൽ ആപ്പ് വഴി

ബലിപെരുന്നാൾ ദിവസം ബലി അറുക്കാനും, ഇറച്ചി വിതരണം ചെയ്യാനും മൊബൈൽ ആപ്പുകൾ ഏർപ്പെടുത്തി ദുബൈ നഗരസഭ. ഈദ് ആഘോഷത്തിന് മുന്നോടിയായി വിപുലമായ സൗകര്യങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ അറവ് ശാലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ബലി പെരുന്നാൾ ദിവസം നാൽപതിനായിരം മൃഗങ്ങളെ വരെ അറുക്കാനും, ബലിമാംസം ആവശ്യക്കാരിലേക്ക് എത്തിക്കാനും നഗരസഭ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

ബലി കർമത്തിനായി മൃഗങ്ങളെ തെരഞ്ഞെടുക്കാനും ബലി നിർവഹിക്കാനും ഏഴ് മൊബൈൽ ആപ്പുകൾ തയാറാക്കിയിട്ടുണ്ട്. അറവ് ശാലകളിൽ എത്താതെ തന്നെ മൊബൈൽ ആപ്പിലൂടെ ബലികർമവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനാകും. 2,000 ജീവനക്കാരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. അൽ മവാഷി, തുർക്കി, ശബാബ് അൽ ഫരീജ്, ദബായിഹ് അൽദാർ, അൽ അനൂദ് സലോട്ടേഴ്‌സ്, ദബായിഹ് യു.എ.ഇ, ടെൻഡർ മീറ്റ് എന്നിവയാണ് മൊബൈൽ ആപ്പുകൾ.

Leave A Reply