രാഘവ ലോറൻസ് നായകനാകുന്ന രുദ്രന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

 

സംവിധായകനും നടനു൦ നൃത്തസംവിധായകനുമായ രാഘവ ലോറൻസ് ഇപ്പോൾ ഏറ്റവും തിരക്കുള്ള തമിഴ് നടന്മാരിൽ ഒരാളാണ്, അദ്ദേഹത്തിന്റെ കൈയിൽ ‘രുദ്രൻ’, ‘അധിഗാരം’, ‘ചന്ദ്രമുഖി 2’ എന്നീ ചിത്രങ്ങൾ ആണ് ഒരുങ്ങുന്നത്. രാഘവ ലോറൻസ് മാസ് അവതാരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ ‘രുദ്രൻ’ നിർമ്മാതാക്കൾ പുറത്തിറക്കി.

പോസ്റ്ററിനൊപ്പം, ‘രുദ്രൻ’ 2022 ക്രിസ്മസിന് തിയറ്ററുകളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. പ്രിയ ഭവാനി ശങ്കർ ആണ് ചിത്രത്തിലെ നായിക. ശരത്കുമാറാണ് ശക്തനായ വില്ലനായി എത്തുന്നത്. മുതിർന്ന അഭിനേതാക്കളായ നാസർ, പൂർണിമ ഭാഗ്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമാണ് ‘രുദ്രൻ’ ചിത്രീകരിച്ചിരിക്കുന്നത്. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെ കതിരേശൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കെ പി തിരുമാരൻ ആണ്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ജി വി പ്രകാശ് കുമാർ സംഗീതം പകരുന്നു.

Leave A Reply