ശ്രീകണ്ഠപുരം: നാലുമാസകാലമായി നീളുന്ന ശ്രീകണ്ഠപുരത്തെ ചുമട്ട് തൊഴിലാളികളുടെ കൂലി പ്രശ്നത്തിന് പരിഹാരം. വ്യാപാരികളുടെ ഇടപെടലിലൂടെ 12 ശതമാനം കൂലി വർദ്ധനവിന് ധാരണയായത്. 50 ശതമാനം കൂലി കൂട്ടണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ രംഗത്തുവന്നിരുന്നത്.
മാസങ്ങൾ പിന്നിട്ടിട്ടും പ്രശ്നപരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്റ് ബി.പി. ബഷീര്‍, ജനറല്‍ സെക്രട്ടറി സഹദ് സാമ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത ചുമട്ട് തൊഴിലാളി യൂനിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ 2024 ഫെബ്രുവരി വരെയാണ് കൂലി വര്‍ധനക്ക് ധാരണയായത്. ഇതോടെയാണ് മാസങ്ങൾ നീണ്ട പ്രശ്നത്തിന് പരിഹാരമായത്.