കെഎസ്ഇബി ഓഫിസിൽ നൽകിയത് വ്യാജ രേഖ; കേസെടുത്ത സിഐക്ക് സ്ഥലംമാറ്റം

വ​ട​ക​ര: വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കെ​ട്ടി​ട ഉ​ട​മ​യു​ടെ പേ​രി​ൽ​നി​ന്നും മാറ്റുന്നതിനായി രേ​ഖ​ക​ളി​ൽ വ്യാ​ജ ഒ​പ്പി​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത വ​ട​ക​ര സി.​ഐയെ സ്ഥലം മാറ്റി. വ​ട​ക​ര സി.​ഐ എം. ​രാ​ജേ​ഷി​നെ​യാ​ണ് വ​യ​നാ​ട് സൈ​ബ​ർ സെ​ല്ലി​ലേ​ക്ക് സ്ഥ​ലം മാറ്റിയിരിക്കുന്നത്.

വ്യാ​ജ രേ​ഖ​ക​ൾ നൽകി ത​ന്റെ പേ​രി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ മാ​റ്റി​യെ​ന്ന ചോ​റോ​ട് പെ​രു​വാ​ട്ടും​താ​ഴ​യി​ലെ സി.​കെ. സു​രേ​ന്ദ്ര​ന്റെ പ​രാ​തി​യി​ലാ​ണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചൊ​ക്ലി അ​ണി​യാ​രം മാ​ണി​ക്കോ​ത്ത് കു​ഞ്ഞി​മ്മൂ​സ, ഷെ​ബി​ന്‍ കു​ഞ്ഞി​മ്മൂ​സ, സ്ഥാ​പ​ന​ത്തി​ന്റെ ഇ​ല​ക്ട്രി​ക്ക​ല്‍ സൂ​പ്പ​ര്‍വൈ​സ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷൈ​ജു, ജീ​വ​ന​ക്കാ​രാ​യ അ​ഞ്ജ​ലി അ​ശോ​ക​ന്‍, വി.​പി. ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ വ​ട​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ഇവർക്കെതിരെ കേ​സെ​ടു​ക്ക​രു​തെ​ന്ന് ഭ​ര​ണ​ത​ല​ത്തി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങാ​ത്ത​താ​ണ് സി.​ഐ​യു​ടെ സ്ഥ​ലം മാ​റ്റ​ത്തിന് കാരണമായതെന്നാണ് ആ​ക്ഷേ​പം.

Leave A Reply