എൽഐസിയെ സംരക്ഷിക്കാൻ ജില്ലയിൽ ജനസഭകൾ ചേരും

കണ്ണൂർ: എൽ.ഐ.സി.യെ പൊതുമേഖലയിൽ സംരക്ഷിക്കാനായി കണ്ണൂർ ജില്ലയിലുടനീളം പോളിസി ഉടമകളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് ജനസഭകൾ നടത്താൻ പീപ്പിൾ ഫോർ എൽ.ഐ.സി. ജില്ലാ സമിതി തീരുമാനം.

ജില്ലയിലെ ആദ്യ ജനസഭ ജൂലായ് മാസത്തിൽ പയ്യന്നൂരിൽ നടത്തും. ജൂലായ് മാസം അവസാനത്തോടെ മണ്ഡലംതല ജനസഭകൾ പൂർത്തിയാക്കാനും തീരുമാനിച്ചു.

ജില്ലാ സമിതി യോഗം സംസ്ഥാന ചെയർമാൻ ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാതല സമിതി വൈസ് ചെയർമാൻ എം.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കെ. മനോഹരൻ, കെ. ബാഹുലേയൻ, പി. മനോഹരൻ, കുടുവൻ പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply