മഹാരാഷ്ട്ര ഭരണ പ്രതിസന്ധി; ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്കെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിയിൽ രാഷ്ട്രീയ കരുനീക്കങ്ങൾക്കായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.
തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് പാർട്ടി കേന്ദ്രനേതൃത്വം നൽകുന്ന സൂചന.
അതേസമയം, നിയമസഭയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്നും വികാസ് അഗാടി സഖ്യം ഭൂരിപക്ഷം തെളിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.