ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ്

കോ​ഴി​ക്കോ​ട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. തൃ​ക്കു​റ്റി​ശ്ശേ​രി വാ​ഴ​യി​ന്റെ വ​ള​പ്പി​ൽ ജി​ഷ്ണു​വി​നെ​യാ​ണ് (22) ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച​ത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.

എ​സ്.​ഡി.​പി.​ഐ​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്ന ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. പാ​ലോ​ളി മു​ക്കി​ൽ​വെ​ച്ച് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ജി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ സം​ഘം മ​ർ​ദി​ച്ച ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ ഏ​ല്പി​ച്ച​ത്. 30ഓ​ളം പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി ജി​ഷ്ണു പ​റ​ഞ്ഞു. ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​ന് ജി​ഷ്ണു​വി​ന്റെ പേ​രി​ൽ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഫ്ല​ക്സ് ന​ശി​പ്പി​ക്കാ​ൻ വ​ടി​വാ​ളു​മാ​യെ​ത്തി​യ ജി​ഷ്ണു​വി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും ബോ​ർ​ഡും കൊ​ടി​യും ന​ശി​പ്പി​ക്കാ​ൻ പ​റ​ഞ്ഞു​വി​ട്ട സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ പേ​ര് ജി​ഷ്ണു വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​ന്നെ ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി മൂ​ന്നം​ഗ സം​ഘം ആ​ദ്യം മ​ർ​ദി​ക്കു​ക​യും പി​ന്നീ​ട് കൂ​ടു​ത​ൽ ആ​ളു​ക​ളെ വി​ളി​ച്ചു​വ​രു​ത്തി കൂ​ട്ട​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ജി​ഷ്ണു പ​റ​ഞ്ഞു. തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ ത​ല പ​ല​ത​വ​ണ മു​ക്കി​യും വ​ടി​വാ​ൾ ക​ഴു​ത്തി​ൽ​വെ​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി. സി.​പി.​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞി​ട്ടാ​ണ് കൊ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ർ​ഡും ന​ശി​പ്പി​ച്ച​തെ​ന്നു നി​ർ​ബ​ന്ധി​പ്പി​ച്ച് പ​റ​യി​പ്പി​ക്കു​ക​യും ഇ​ത് വി​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്ത​താ​യി ജി​ഷ്ണു പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

Leave A Reply