ഓപ്പറേഷൻ ‘റേസ്’; കോന്നിയിൽ 78 വാഹനങ്ങൾക്ക് പിഴയിട്ടു

കോന്നി: മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷൻ റേസിന്റെ ഭാഗമായി കോന്നി താലൂക്കിൽ വ്യാപക പരിശോധന. മേഖലയിൽ നടത്തിയ പരിശോധനയിൽ 78 വാഹനങ്ങൾക്ക് 1,18,000രൂപ പിഴയിട്ടു. നാല് സ്‌ക്വാഡുകളായി തിരിച്ചായിരുന്നു പരിശോധന. സുരക്ഷയെ ബാധിക്കുന്ന വിധമുള്ള മാറ്റംവരുത്തിയിരിക്കുന്ന വാഹനങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ പൂർവ സ്ഥിതിയിലാക്കണമെന്ന് നിർദേശം നൽകി. ഇല്ലെങ്കിൽ അത്തരം വാഹനങ്ങളുടെ രജിസ്ട്രഷൻ റദ്ദാക്കും.

പരിശോധന സമയത്ത് വാഹനം നിർത്താതെ പോവുക,അപകടകരമായി ഡ്രൈവിങ് നടത്തുക, സിഗ്നലുകൾ പാലിക്കാതെ പോകുക എന്നീ കുറ്റങ്ങളിൽപ്പെട്ടിട്ടുള്ള വാഹനങ്ങളുടെ ഉടമകൾക്കെതിരേ നടപടി സ്വീകരിക്കും.പരിശോധനയ്ക്ക് ആർ.ടി.ഒ. എ.കെ.ദിലു, ജോയിന്റ് ആർ.ടി.ഒ.സി. ശ്യാം, എം.വി.ഐ. മാരായ അജയകുമാർ, സൂരജ്, ശരത് ചന്ദ്രൻ, സുരേഷ് എന്നിവർ പങ്കെടുത്തു.

Leave A Reply