വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റം; നികുതി സംബന്ധിച്ച്‌ വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ആസ്തിയില്‍ ജൂലൈ ഒന്ന് മുതല്‍ ടി.ഡി.എസ് ചുമത്താനുള്ള നീക്കത്തിന് പിന്നാലെ, വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ കൈമാറുമ്ബോള്‍ ചുമത്തേണ്ട നികുതിയെ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്.

 നഷ്ടത്തിലാണ് ക്രിപ്റ്റോ ഇടപാടെങ്കിലും ഒരു ശതമാനം നികുതി ചുമത്തും. ഒരിടപാടില്‍ നഷ്ടമുണ്ടായെന്നു കരുതി അത് മറ്റൊരു ഇടപാടുമായി അഡ്ജസ്റ്റ് ചെയ്യാനാവില്ല. പ്രതിവര്‍ഷം ഡിജിറ്റല്‍ ആസ്തി ഇടപാടുകളുടെ മൂല്യം 50,000ത്തിന് മുകളിലാണെങ്കില്‍ ടി.ഡി.എസ് ചുമത്തും.

കഴിഞ്ഞ ബജറ്റിലാണ് ക്രിപ്റ്റോ കറന്‍സിക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നേരത്തെ ക്രിപ്റ്റോ കറന്‍സിക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

Leave A Reply