വൃത്തിയില്ലാതെ ഹോസ്റ്റല്‍; ജീവനക്കാരോട് കയർത്ത് എംഎൽഎ

വടശ്ശേരിക്കര: ആദിവാസി വിദ്യാർഥികൾ താമസിച്ച് പഠനം നടത്തുന്ന വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ സന്ദർശിച്ച് പ്രമോദ് നാരായൺ എം.എൽ.എ. പരിശോധനയിൽ വിദ്യാർഥികൾ ഭക്ഷണംകഴിക്കുന്ന സ്ഥലവും തറയും വൃത്തിഹീനവും, കെട്ടിടത്തിന്റെ പിൻഭാഗം കാടുകയറിയനിലയിലുമാണെന്നും കണ്ടെത്തി. കൂടാതെ കുട്ടികൾക്ക് നൽകിയത് കാലപഴക്കം ചെന്ന കിടക്കവിരിയും തലയണയുമാണെന്നും പരിശോധനയിൽ വ്യക്തമായി.ഇതോടെ സംഭവത്തിൽ ജീവനക്കാരോട് വിശദീകരണം ചോദിച്ചശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഹോസ്റ്റലിൽ എല്ലാ സൗകര്യങ്ങളുമൊരുക്കാൻ എം.എൽ.എ. നിർദേശിച്ചു.

 

ഇതിനാവശ്യമായ നടപടികഗ സ്വീകരിക്കുവാൻ ട്രൈബൽ ഓഫീസറോടും നിർദേശിച്ചതായും എം.എൽ.എ. അറിയിച്ചു.പാവപ്പെട്ട ആദിവാസി വിദ്യാർഥികൾക്ക് അർഹതപ്പെട്ട സൗകര്യങ്ങൾ ഇല്ലാതാക്കാൻ ആരേയും അനുവദിക്കില്ലെന്നും എം.എൽ.എ. പറഞ്ഞു.

തോടിന്റെ വശം ഇടിഞ്ഞുവീണതിനാൽ വെള്ളം കുത്തിയൊലിച്ചെത്തി സ്‌കൂളിൽ വെള്ളം കയറുന്ന അവസ്ഥയായിരുന്നു. ഇത് പരിഹരിക്കുന്നതിനായി 90 ലക്ഷം രൂപ ട്രൈബൽ വകുപ്പിൽനിന്നു അനുവദിപ്പിച്ച് തോടിന്റെ വശം കെട്ടി സംരക്ഷിച്ചു. ഇത് പരിശോധിക്കുന്നതിനാണ്
പ്രമോദ് നാരായൺ എം.എൽ.എ. എത്തിയത്‌.

Leave A Reply