ശ്രീകണ്ഠപുരം നഗരവികസനം; ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ഭരണാനുമതിയായി

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരവികസനത്തിനായി 2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ. ബജറ്റിൽ അഞ്ചുകോടി രൂപ അടങ്കൽ കണക്കാക്കി ഒരുകോടി രൂപ വകയിരുത്തിയ പദ്ധതിയാണിത്.

ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനവും നിരവധി ജനങ്ങൾ വന്നുപോകുന്നതുമായ ശ്രീകണ്ഠപുരത്തിന്‍റെ നവീകരണം പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ശ്രീകണ്ഠപുരം നഗരത്തിന്‍റെ സൗന്ദര്യവത്കരണം,കൈവരി സ്ഥാപിക്കൽ, നടപ്പാത നിർമാണം, അഴുക്കുചാൽ നിർമാണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതെന്ന് സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു.

Leave A Reply