വള വാങ്ങാൻ ചന്തയിലെത്തിയ നവവധു ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി

പട്‌ന: കല്യാണം കഴിഞ്ഞ് ഒരാഴ്ച മാത്രമായിരിക്കേ, ഭര്‍ത്താവ് നോക്കിനില്‍ക്കേ നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ബിഹാറിലാണ് സംഭവം.

ജൂണ്‍ 14നായിരുന്നു പോദ്ദര്‍ കോളനി നിവാസികളായ ഇവരുടെ വിവാഹം. കഴിഞ്ഞദിവസം വൈകീട്ട് വള കടയില്‍ കൊണ്ടുപോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഇരുവരും ചന്തയില്‍ പോയ സമയത്താണ് നവവധു കാമുകനൊപ്പം ഒളിച്ചോടിയത്.

ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചുനടന്ന നവവധു, അപ്രതീക്ഷിതമായി യുവാവിനെ തള്ളിനീക്കിയ ശേഷം അവിടെ കാത്തുനിന്ന കാമുകന്റെ കൈയില്‍ പിടിച്ച്‌ ഓടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.  തന്നെ പിന്തുടരരുത്‌ എന്ന് അഭ്യര്‍ഥിക്കുകയും പിന്നാലെ കാറില്‍ കയറി ഇരുവരും രക്ഷപ്പെടുകയും ചെയ്തു.

കല്യാണത്തിന് ലഭിച്ച മുഴുവന്‍ ആഭരണങ്ങളും അണിഞ്ഞാണ് യുവതി ചന്തയിലേക്ക് പോയത്. മുഴുവന്‍ ആഭരണങ്ങളുമായാണ് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Leave A Reply