സുഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ സലാം എയര്‍

മസ്‌കത്ത്: ഒമാന്റെ ബജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ സുഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു . രണ്ടു കേരള സെക്ടറുകളില്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍ നഗരങ്ങളിലേക്ക് നിലവില്‍ സലാം എയര്‍ സര്‍വ്വീസ് നടത്തിവരുന്നുണ്ട്.

ജൂലൈ 22 മുതല്‍ ആഴ്ച്ചയില്‍ രണ്ടു സര്‍വ്വീസുകള്‍ വീതം നടത്തുമെന്ന് കമ്ബനി അറിയിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിലാകും സര്‍വ്വീസുകള്‍.

സുഹാര്‍ – കോഴിക്കോട് സര്‍വ്വീസ് ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാകും.

Leave A Reply