ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയെ സന്ദര്‍ശിച്ച്‌ ഇന്ത്യന്‍ സ്ഥാനപതി

ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ് നേതൃത്വം വഹിക്കുന്ന വെര്‍ച്വല്‍ ബ്രിക്‌സ് ഉച്ചക്കോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിന് മുന്നോടിയായി വിദേശകാര്യമന്ത്രി വാങ് ഷിയെ സന്ദര്‍ശിച്ച്‌ ഇന്ത്യന്‍ സ്ഥാനപതി പ്രദീപ് കുമാര്‍ റാവത്ത്.

മാര്‍ച്ചില്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത് എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.  വാങിന്റെ ഉപചാരക്ഷണ പ്രകാരമാണ് റാവത്ത് എത്തിയത്.

വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ഇരുവശത്ത് നിന്നും ഉണ്ടായി. ഏഷ്യയും ലോകവുമായി ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ പൊതു സമ്മതം അനിവാര്യമാണെന്ന് ചര്‍ച്ചയില്‍ പറഞ്ഞു.

 

Leave A Reply