അബുദബി: കേരള സർക്കാർ ഉത്പന്നമായ ശബരി പ്രീമിയം ചായയുടെ ജിസിസിയിലെ വിതരണോദ്ഘാടനം അബുദബിയിൽ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവ്വഹിച്ചു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിസിസിയിലെ അംഗീകൃത വിതരണക്കാരായ ബിഫ്രഷ് ഫുഡ്സ് ജനറൽ ട്രേഡിങ്ങ് കമ്പനിയാണ് ശബരി ചായ യുഎഇയിൽ വിപണിയിൽ എത്തിക്കുന്നത്.
കേരളത്തിലുടനീളം 1600 ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടുള്ള സപ്ലെകോ വഴി സംസ്ഥാനത്തെ ആവശ്യം ആവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്ന് മന്ത്രി അനില്‍ അഭിപ്രായപ്പെട്ടു.
സപ്ലെകോയുടെ വാര്‍ഷിക വിറ്റുവരവ് 6400 കോടി രൂപയാണ്. ശബരി ചായക്ക് പുറമെ വെളിച്ചെണ്ണ, മസാലപ്പൊടികള്‍, കറിപ്പൊടികള്‍, ഉപ്പ്, സുഗന്ധവ്യജ്ഞനം, നോട്ട് ബുക്കുകള്‍, കാപ്പിപ്പൊടി, ആട്ട തുടങ്ങിയ ഭക്ഷ സാധനങ്ങളും സപ്ലെകോ വഴി വിപണിയില്‍ എത്തിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഗള്‍ഫിലെ മറ്റു മുഴുവന്‍ രാജ്യങ്ങളിലും ശബരി ചായ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.