ജിദ്ദ: സൗദിയില്‍ പുതുതായി 1,002 പേർക്ക് കൂടി കോവിഡ്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,89,296 ആയി.
രാജ്യത്ത് 1,059 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗമുക്തരുടെ എണ്ണം 7,70,077 ആയി.
ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,195 ആയി. നിലവില്‍ 10,024 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 149 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കോവിഡ് മുക്തിനിരക്ക് 97. 56 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.