‘ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുന്നു’: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതി ഇടപെടണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതി ഇടപെടണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
തിരഞ്ഞെടുപ്പില്‍ തോറ്റാലും സര്‍ക്കാര്‍ രൂപീകരിക്കാൻ ശ്രമിക്കുന്ന ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
ഗോവ, കര്‍ണാടക, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സാഹചര്യത്തില്‍, ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി മാറ്റി വെച്ചിരിക്കുന്ന വിഷയങ്ങള്‍ സുപ്രീം കോടതി പരിഗണിക്കണം. യെച്ചൂരി ട്വീറ്റ് ചെയ്തു.
ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. മഹാരാഷ്ട്രയിലെ വിമത എം എല്‍ എമാര്‍ ഗുജറാത്തില്‍ നിന്നും അസമില്‍ എത്തിയതിന് പിന്നില്‍ ബിജെപിയാണെന്നും യെച്ചൂരി ആരോപിച്ചു.
.