കൃഷി നശിപ്പിച്ച്​ ഒറ്റയാൻ; പ്രതിസന്ധിയിലായി തോട്ടംമേഖല

മറയൂർ: കാട്ടാന വീണ്ടും എത്തി കൃഷി നശിപ്പിച്ചതോടെ ആശങ്കയിലായി തോട്ടംമേഖല. ഒരാഴ്ചയായി രാത്രി തലയാർ മേഖലയിൽ എത്തുന്ന ഒറ്റയാൻ തൊഴിലാളികളുടെ ലയത്തിന് സമീപത്തെ വിളകൾ പൂർണമായും നശിപ്പിച്ചു.പ്രദേശത്തെ കർഷനായ മാരിയപ്പൻെറ അരയേക്കറിലെ ബീൻസ് കൃഷി ഒറ്റരാത്രികൊണ്ട് കാട്ടാന നശിപ്പിച്ചു.

പകൽ തേയിലത്തോട്ടത്തിൽ ജോലിക്കെത്തുന്ന മാരിയപ്പൻ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമായാണ്​ ബീൻസ്​ കൃഷി നടത്താറുള്ളത് ​. കാട്ടാനക്കൂട്ടം രാപ്പകൽ വ്യത്യാസമില്ലാതെ തമ്പടിച്ചിരിക്കുന്നതും ലയങ്ങളിൽ ചുറ്റിക്കറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും പ്രദേശത്തെ തൊഴിലാളികളുടെയും കർഷകരുടെയും ഉറക്കംകെടുത്തിയിരിക്കുകയാണ്​.

Leave A Reply