മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി തന്ത്രം- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

വിമതരുമായി ചര്‍ച്ചയ്ക്ക് ശിവസേനയും ഭരണസഖ്യവും തയ്യാറാണെന്നും, കോണ്‍ഗ്രസ് മഹാ വികാസ് അഗാഡിക്ക് ഒപ്പം നില്‍ക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

അതേസമയം സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അഗാഡി സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ ചേര്‍ന്നതോടെ ശിവസേന ഹിന്ദുത്വ ആശയങ്ങള്‍ പണയപ്പെടുത്തിയെന്നായിരുന്നു വിമത നേതാവായ ഏക്‌നാഥ് ഷിന്‍ഡെ ഉന്നയിച്ച പ്രധാന വിമര്‍ശനം.

 

Leave A Reply