സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുതിയ അഭയകേന്ദ്രം; പദ്ധതിയുമായി യു പി സര്‍ക്കാര്‍

ലഖ്നോ: പുതിയ കര്‍മപദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയകേന്ദ്രമൊരുക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വനിത-ശിശു ക്ഷേമ വികസന വിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

ആഗ്രയിലൊഴികെ ഓരോ ഇടത്തും 100 പേരെ വീതം പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ആരംഭിക്കുക. ആഗ്രയില്‍ കുട്ടികള്‍ക്കായുള്ള കേന്ദ്രത്തില്‍ 50 പേരെ പാര്‍പ്പിക്കും.

20.21 കോടി രൂപ മുതല്‍മുടക്കുന്ന പുതിയ കര്‍മപദ്ധതിയുടെ ഭാഗമായി ഗാസിപൂര്‍, മൊറാദാബാദ്, ഗാസിയാബാദ് എന്നീ ജില്ലകളില്‍ സ്ത്രീകള്‍ക്കും ആഗ്ര, റായ് ബറേലി, കാണ്‍പൂര്‍, മിര്‍സാപൂര്‍, ചിത്രകൂട് എന്നിവടങ്ങളില്‍ കുട്ടികള്‍ക്കും അഭയകേന്ദ്രങ്ങള്‍ ഒരുക്കും.

ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നില്ലെന്നും അഭയകേന്ദ്രങ്ങള്‍ കൂട്ടുന്നത് പ്രധാനപ്പെട്ട ആവശ്യമാണെന്നും വനിത-ശിശു ക്ഷേമ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിജേന്ദ്ര സിങ് നിരഞ്ജന്‍ പറഞ്ഞു.

Leave A Reply