വിമത എം.എല്‍.എമാര്‍ യഥാര്‍ഥ ബാല്‍ താക്കറെ ഭക്തരല്ലെന്ന് സഞ്ജയ് റാവത്ത്

മുംബൈ:  പാര്‍ട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എല്‍.എമാര്‍ യഥാര്‍ഥ ബാല്‍ താക്കറെ ഭക്തരല്ലന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്.

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ആടിയുലയുന്ന നിലയിലാണെന്ന് തോന്നുമെങ്കിലും പാര്‍ട്ടി ഇപ്പോഴും ശക്തമാണെന്നും  അദ്ദേഹം പറഞ്ഞു.

മടങ്ങി എത്തുന്ന എം.എല്‍.എമാര്‍ എന്ത് സമ്മര്‍ദത്തിന്‍റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരുപതോളം എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ മുംബൈയിലേക്ക് മടങ്ങി എത്തുമ്ബോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും റാവത്ത് പറഞ്ഞു.

ശിവസേന എം.എല്‍.എമാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഇ.ഡിയെ ദുരുപയോഗം ചെയ്തതായി റാവത്ത് ആരോപിച്ചു. ഇ.ഡിയുടെ സമ്മര്‍ദത്തിന് പുറത്ത് പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥ ബാല്‍ താക്കറെ ഭക്തരല്ല. ഇ.ഡി സമ്മര്‍ദമുണ്ടെങ്കിലും ഉദ്ധവ് താക്കറെ സര്‍ക്കാരിന് വേണ്ടി ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Reply