മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്ത്

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്തുണ ഉറപ്പു നൽകി കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്ത്. മഹാ വികാസ് അഘാഡിയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ എം.വി.എയ്ക്കുള്ള തങ്ങളുടെ പിന്തുണ തുടരുമെന്ന് മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പറഞ്ഞു. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

തങ്ങള്‍ ഉദ്ധവ് താക്കറയ്‌ക്കൊപ്പം നില്‍ക്കുകയാണെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ വ്യക്തമാക്കി.

ഞങ്ങള്‍ ഉദ്ധവ് താക്കറെ ജിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. സര്‍ക്കാരിനെ രക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും,’ പവാര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Leave A Reply