ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിൽ സമയത്തെച്ചൊല്ലി ബസ് ജീവനക്കാരുടെ ഏറ്റുമുട്ടൽ.വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ ആറ്റൂരിലാണ് ബസ് ജീവനക്കാർ ഏറ്റുമുട്ടിയത്. തൃശൂർ-ചേലക്കര റൂട്ടിലോടുന്ന ജി.ഡി, കോസ്റ്റമസ് ബസ് ജീവനക്കാരാണ് വൈകീട്ട് അഞ്ചോടെ ഏറ്റുമുട്ടിയത്. റോഡിൽ ബസുകൾ നിർത്തിയിട്ടതോടെ ഇരുദിശകളിലും വാഹനങ്ങളുടെ നീണ്ടനിര തന്നെ രൂപപ്പെട്ടു.
വാഴക്കോട്-പ്ലാഴി സംസ്ഥാനപാത നവീകരണം നടക്കുന്നതിനാൽ വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ബസുകൾ നടുറോഡിൽ നിർത്തിയിട്ട് ജീവനക്കാരുടെ ഏറ്റുമുട്ടൽ. ഇതോടെ ജനം ദുരിതത്തിലായി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പോലീസ് ജീവനക്കാരായ സുധീഷ്, ജയൻ, അഫ്സൽ, ജിതിൻ എന്നിവർക്കെതിരെ കേസെടുത്തു.