മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ തയ്യാറാണെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മഹാവികാസ് അഗാഡി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ തയ്യാറാണെന്നും എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍.

പാര്‍ട്ടി എം എല്‍ എമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാവികാസ് അഗാഡി സര്‍ക്കാറിനായി ഏതറ്റം വരെയും പോരാടും.  സര്‍ക്കാര്‍ വിശ്വാസം തെളിയിക്കേണ്ടത് സഭയിലാണ്. ഭൂരിഭക്ഷം തെളിയിക്കാന്‍ ഒരുക്കവുമാണ്.

എം എല്‍ എമാരെ തെറ്റിദ്ധരിപ്പിച്ച്‌ കടത്തിക്കൊണ്ടുപോകുകയായിരുന്നു. വിമതരെ ചിലര്‍ വിലക്ക് വാങ്ങിയതാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഉദ്ദവ് താക്കറേക്ക് എന്‍ സി പി പൂര്‍ണ പിന്തുണ നല്‍കുന്നു. വിമതര്‍ ഉദ്ദവുമായി ചര്‍ച്ച നടത്തണം. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply