ദിനകര്‍ ഗുപ്ത ദേശീയ അന്വേഷണ ഏജന്‍സിയുടെ മേധാവിയാകും

ന്യൂഡല്‍ഹി:  ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഡയറക്ടര്‍ ജനറലായി ദിനകര്‍ ഗുപ്തയെ  നിയമിച്ചു. പേഴ്‌സണല്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ദിനകര്‍ ഗുപ്ത നേരത്തെ പഞ്ചാബ് ഡിജിപിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) നിര്‍ദ്ദേശിച്ച മൂന്ന് ഉദ്യോഗസ്ഥരില്‍ ഏറ്റവും മുതിര്‍ന്നയാളാണ് ഗുപ്ത.

പഞ്ചാബ് കേഡറിലെ 1987 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഗുപ്ത. 2024 മാര്‍ച്ച്‌ 31 വരെ സര്‍വീസ് കാലയളവുള്ള ഗുപ്പതയെ എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലായി ഗുപ്തയെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.

Leave A Reply