തലസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടി

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാന ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൻ ശേ​ഖ​രം പിടികൂടി ചാ​ല നോ​ബി​ൾ എ​ൻ​റ​ർ​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ 47.8 കി​ലോ ഗ്രാം ​നി​രോ​ധി​ത തെ​ർ​മോ​കോ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളും 222 കി​ലോ ഗ്രാം ​നി​രോ​ധി​ത നോ​ൺ വോ​വ​ൺ ഉ​ൽ​പ​ന്ന​ങ്ങ​ളും 176.9 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ളും കണ്ടെത്തിയത്.

കു​ര്യാ​ത്തി ഗ​വ. സ്കൂ​ളി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്റ്റോ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്​ 5331 കി​ലോ പേ​പ്പ​ർ ക​പ്പ്, 480 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗ്, 140 കി​ലോ​ഗ്രാം നി​രോ​ധി​ത തെ​ർ​മോ​കോ​ൾ, 230 കി​ലോ പ്ലാ​സ്റ്റി​ക് ക​പ്പ് എ​ന്നി​വ കണ്ടെടുത്തു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രോ​ടൊ​പ്പം സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ക്വാ​ഡി​ൽ ഉണ്ടായിരുന്നു. നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അധികൃതർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

നഗരസഭാ പരിധിയിലെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് മേ​യ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Leave A Reply