പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ കര്‍ണാടകയിൽ കോടികള്‍ മുടക്കി മോടികൂട്ടിയ റോഡ് തകര്‍ന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനു പിന്നാലെ കോടികള്‍ മുടക്കി മോടികൂട്ടിയ റോഡ് തകര്‍ന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആണ് 23 കോടിക്ക് റോഡ് ടാറിട്ടത്. സന്ദര്‍ശനം കഴിഞ്ഞ് മോദി തിരികെ മടങ്ങിയതിനു പിറ്റേന്നു തന്നെ ഇത് തകര്‍ന്നിരിക്കുന്നത്.
ദക്ഷിണ ബംഗളൂരുവിലെ ജനനഭാരതി, ബംഗളൂരു യൂനിവേഴ്സിറ്റി, കൊമ്മഗട്ട, ഡോ. ബി.ആര് അംബേദ്കര്‍ സ്കൂള്‍ ഓഫ് എകോണമിക്സ്(ബേസ്) യൂണിവേഴ്സിറ്റി, ഹെബ്ബല്‍ എന്നിവിടങ്ങളിലായി 14 കി.മീ നീളത്തിലാണ് റീടാറിങ് നടത്തിയത് .ഇതോടൊപ്പം സര്‍വീസ് റോഡുകളും നടപ്പാതകളും മോടികൂട്ടുകയും സ്ട്രീറ്റ്ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു മോദിയുടെ കര്‍ണാടക സന്ദര്‍ശനം.
ഇതില്‍ ബേസ് യൂണിവേഴ്സിറ്റി ക്യാമ്ബസിന്റെ ഭാഗത്തെ റോഡാണ് പൊളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലാണ് റോഡ് തകര്‍ന്നത്.