പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് 8 വർഷം തടവും 35000 രൂപ പിഴയും

തൃശൂർ: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറുപത്തിനാലുകാരന് 8 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. പുന്നംപറമ്പ് ചാലിശേരി നാരായണനു കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജി ബിന്ദു സുധാകരന്റേതാണു വിധി. പിഴ അടയ്ക്കാത്ത പക്ഷം 4 മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്കു നൽകണം.

2014ൽ ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്.സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കുഞ്ഞിന്റെ അമ്മ. ഭീഷണിമൂലം ഇരുവരും വാടക സ്ഥലങ്ങളിൽ മാറി മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പ്രതിയുടെ ശല്യം തുടർന്നു. പ്രോസിക്യൂഷൻ 10 സാക്ഷികളെ ഹാജരാക്കി. വടക്കാഞ്ചേരി എസ്ഐ കൃഷ്ണൻ പോറ്റി രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർമാരായ ഇ.വി.ജോണി, കെ.എസ്. സുബിഷ് മോൻ എന്നിവർ അന്വേഷണം നടത്തി.

Leave A Reply