അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം പിടികൂടി

തൃശൂർ : ചാലക്കുടി കോടതി ജംങ്ഷനിൽ   അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം പിടികൂടി. രാവിലെ ഏഴ് മണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്നും വിദേശ മദ്യം പിടികൂടിയത്.

മാഹി സ്വദേശി രാജേഷ് എന്നയാളുടെ വാഹനത്തിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന മദ്യം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി.സമാനമായ രീതിയിൽ നിരവധി പ്രാവശ്യം ഇയാൾ മദ്യം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave A Reply