എസ്റ്റേറ്റിലെ മരം വെട്ടി മുങ്ങി; ഒളിവിലായിരുന്ന പ്രതി മൂന്ന് മാസത്തിന് ശേഷം പിടിയിൽ

കട്ടപ്പന: ജോലി ചെയ്തുവന്നിരുന്ന തോട്ടത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തടി ഉടമ അറിയാതെ മുറിച്ച് വിറ്റ കേസിൽ ഒളിവിലായിരുന്നു മാനേജർ അറസ്റ്റിൽ.ആലപ്പുഴ വെൺമേലിൽ തോമസ് വി ജേക്കബ് (49)ആണ് പുതുച്ചേരിയിൽ നിന്നും പിടിയിലായത്.

കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ കീഴിലുളള പ്രത്യേക അന്വേഷണ സംഘത്തിനാണ് മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റിലായത്.പ്രവാസിയായ ജിജി ജേക്കബ് എന്നയാളുടെ പുറ്റടി മണിയംപെട്ടിയിലുള്ള തോട്ടത്തിൽ മാനേജരായി ജോലി ചെയ്തുവരികെയാണ് ജൂഡി തോട്ടത്തിൽ നിന്നിരുന്ന തേക്കും ഈട്ടിയും അടക്കമുള്ള ലക്ഷക്കണക്കിന് രൂപയുടെ തടി വെട്ടി വിറ്റത്.തുടർന്ന് ഉടമയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതി ഇടുക്കിയിൽ നിന്നും കടക്കുകയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply