കെഎസ്ആർടിസി ജീവനക്കാർക്ക് മർദ്ദനം; മദ്യപസംഘം അറസ്റ്റിൽ

റാന്നി: മദ്യപിച്ചെത്തിയ സംഘം കെഎസ്ആർടിസി ജീവനക്കാരെ മർദിച്ചു. സ്ഥലത്തെത്തിയ പോലീസ് അഞ്ചു പേരെ പിടികൂടി.തിരുവനന്തപുരം സ്വദേശികളായ ശരത്,വിഷ്ണു,ശ്രീക്കുട്ടൻ,ജിതിൻ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ കെഎസ്ആർടിസി റാന്നി ഓപ്പറേറ്റിങ് സെന്ററിലെ ഗാരേജിലാണ് സംഭവം. പാർക്ക് ചെയ്തിരുന്ന ബസിന്റെ ടയറിൽ പുറത്തുനിന്നെത്തിയ സംഘം മൂത്രമൊഴിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ചോദ്യം ചെയ്ത ജീവനക്കാരെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇവരെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സമീപത്തെ വ്യാപാരിയെയും വർക്ക് ഷോപ്പ് ജീവനക്കാരനെയും സംഘം മർദ്ദിച്ചു.

Leave A Reply