ത്രിപുരയിൽ വോട്ട് ചെയ്യാൻ പോയ പൊലീസുകാരനെ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു

അഗർത്തല: ത്രിപുര നിയമസഭ ഉപതിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാൻ പോയ പൊലീസുകാരനെ പട്ടാപ്പകൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു.

അക്രമികൾ ബി.ജെ.പി അനുഭാവികളാണെന്ന് മുൻ സി.പി.എം എം.എൽ.എ ലളിത് മോഹൻ ത്രിപുരയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൂടിയായ പരിക്കേറ്റ പൊലീസുകാരൻ ആരോപിച്ചു.

അഗർത്തല നിയോജക മണ്ഡലത്തിലെ കുഞ്ഞബൻ പ്രദേശത്ത് താമസിക്കുന്ന 54 കാരനായ സമീർ സാഹക്കാണ് പരിക്കേറ്റത്. ഗോവിന്ദ് ബല്ലഭ്പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്.

പോളിങ് ബൂത്തുകളിലേക്ക് പോകുന്ന വോട്ടർമാരെ ബി.ജെ.പിയുടെ ഗുണ്ടകൾ പാതിവഴിയിൽ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ടി.എം.സിയുടെ അഗർത്തല സ്ഥാനാർഥി പന്ന ദേബ് ആരോപിച്ചു.

Leave A Reply