ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച; കേസിൽ ഒരാൾകൂടി പോലീസ് പിടിയിൽ

പാലക്കാട്: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം തട്ടിയെടുത്ത സംഘത്തിലെ ഒരു പ്രതിയെകൂടി പോലീസ് പിടിയിൽ.ചാലക്കുടി വടക്കുമുറി സ്വദേശി ബാബുവിനെയാണ് (39) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

ബാബുവിനെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് സംഭവം. ദേശീയപാതയില്‍ പുതുശ്ശേരി ഫ്ലൈഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും മൂന്നര കോടി രൂപയും തട്ടിയെടുക്കുകയും ശേഷം കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

Leave A Reply