പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്നു; മുൻ സൈനികൻ അറസ്റ്റിൽ

ലഖ്‌നോ: പിതാവിനെയും സഹോദരനേയും വെടിവെച്ചുകൊന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ഉത്തർപ്രദേശിലെ അസംഗഢ് ജില്ലയിലെ കപ്തൻഗഞ്ച് മേഖലയിലെ ധന്ധാരി ഗ്രാമത്തിലാണ് സംഭവം. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ മനോജ്കുമാർ സിങ് (45) ആണ് പിടിയിലായത്. പിതാവായ ശിവനാരായണൻ (70), സഹോദരൻ മനീഷ് സിങ് (30) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ മനോജിന്‍റെ അമ്മായി അവധ്‌രാജിയെ (65) വടികൊണ്ട് അടിച്ച് വീഴ്ത്തി ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. ഏതാനും മണിക്കൂറുകൾക്ക് ശേഷം തോക്കുമായി മനോജ് കപ്തൻഗഞ്ച് സ്റ്റേഷനിൽ കീഴടങ്ങിയതായി പൊലീസ് പറഞ്ഞു.

Leave A Reply