കവർച്ചക്കിടെ സുഹൃത്തിന്‍റെ അമ്മയെ ആക്രമിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവ്

തൊടുപുഴ: കവർച്ചക്കിടെ സുഹൃത്തിന്‍റെ മാതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. കൊന്നത്തടി മുക്കടംകരയിൽ വലിയമുറിക്കൽ വീട്ടിൽ ഒട്ടകം എന്ന പ്രസന്നനെയാണ് (41) തൊടുപുഴ മൂന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.

2021 ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ അടിമാലി, വെള്ളത്തൂവൽ മേഖലകളിൽ സമാനമായ പല കുറ്റകൃത്യങ്ങളിലും പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.

Leave A Reply