വിമത എം.എൽ.എമാർക്കായി പഞ്ചനക്ഷത്ര ഹോട്ടൽ; ഒരുക്കിയിരിക്കുന്നത് ആഡംബര സൗകര്യങ്ങൾ

ഗുവാഹത്തി: ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ് ശിവസേനയുടെ വിമത എം.എൽ.എമാർക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഇവിടെ  ഒരുക്കിയിരിക്കുന്നതോ ആഡംബര സൗകര്യങ്ങളും.

ചാർട്ടേഡ് വിമാനങ്ങളിലാണ് എം.എൽ.എമാരെ ഗുവാഹത്തിയിൽ എത്തിച്ചത്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിന്റെ റൂമുകളുടെ ഏഴ് ദിവസത്തെ വാടക 56 ലക്ഷമാണ്. ഇതിന് പുറമേ ഭക്ഷണത്തിനായി പ്രതിദിനം എട്ട് ലക്ഷം രൂപയും മുടക്കുന്നുണ്ട്. ഏഴ് ദിവസത്തേക്ക് 70 റൂമുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

അസമിലെ ബി.ജെ.പി സർക്കാറാണ് വിമത എം.എൽ.എമാർക്ക് പിന്തുണ നൽകുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് ശിവസേനയിൽ പിളർപ്പുണ്ടാക്കിയത്. 40 എം.എൽ.എമാരാണ് ഷിൻഡെക്കൊപ്പമുള്ളതെന്നാണ് റിപ്പോർട്ട്.

Leave A Reply