വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്∙ പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ബേപ്പൂർ കല്ലിങൽ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ ബേപ്പൂർ റോഡ് ഉപരോധിച്ചു. പഴയ പോസറ്റ് താഴ്ഭാഗത്തുനിന്ന് ഒടിഞ്ഞ്, റോഡിലേക്ക് വീഴുകയായിരുന്നു. എതിർദിശയിലേക്ക് വീഴുമെന്നാണ് ജീവനക്കാർ കരുതിയിരുന്നത്.

Leave A Reply