മാഹി കോടതിയിലെ സീലിങ്ങ് അടർന്ന് വീണു: വൻ ദുരന്തം ഒഴിവായി

ചാലക്കര പുരുഷു

മാഹി: മാഹി കോടതിയുടെ താഴത്തെ നിലയിലുള്ള കോൺക്രീറ്റ്  സീലിങ്ങ് അടർന്ന് വീണു. വൻ അപകടമാണ് ഭാഗ്യം കൊണ്ട് മാത്രം ഒഴിവായത്. കോടതി നടപടികൾ നടക്കവെ, ഇന്നലെ കാലത്ത് 10.40നാണ് വലിയ ശബ്ദത്തോടെ പ്രവേശന കവാടത്തിന് മുകളിലുള്ള കോൺക്രീറ്റ് ചീളുകൾ വരാന്തയിൽ അടർന്ന് വീണത്. തൊട്ടടുത്ത ഭാഗത്തും ചീളുകൾ അടർന്ന് കിടപ്പുണ്ട്.

കോടതിനിറയെആളുകളുള്ള സമയത്താണ് അപകടമുണ്ടായത്. ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ അപകടാവസ്ഥയിലുള്ള മേൽ പാളികൾ മുഴുവൻ അടർത്തി മാറ്റി നവീകരിക്കാൻ അധികൃതർ സന്നദ്ധമാകണം

Leave A Reply