പീഡനം, നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഗൾഫുകാരൻ്റെ ഭാര്യയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്. യുവതിയുടെ ബന്ധുവായ ആറങ്ങാടി സ്വദേശിയായ 31കാരനെതിരെയാണ് ബലാത്സംഗത്തിന് ഹൊസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭർതൃമതിയും കുട്ടികളുമുള്ള 29കാരിയുടെ പരാതിയിലാണ് കേസെടുത്തത്.വീട്ടിൽ ആരുമില്ലാത്ത സമയത്തും രാത്രി കാലങ്ങളിലും ബന്ധുവായ യുവാവ് കാഞ്ഞങ്ങാട് പടന്നക്കാട്ടെ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും യുവതി അറിയാതെ മൊബെൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും മറ്റും ആവശ്യപ്പെട്ട് ശല്യം ചെയ്തു തുടങ്ങിയതോടെയാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. യുവാവിൻ്റെ ശല്യം കാരണം യുവതി വീട്ടിൽ വിവരം പറഞ്ഞതോടെ സഹോദരങ്ങൾ തന്ത്രപൂർവ്വം യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കാൽ തല്ലി ഒടിച്ച സംഭവവുമുണ്ടായി.കാൽ തല്ലിയൊടിച്ചതിനെ തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply