60-ാം ജന്മദിനത്തിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി 60000 കോടി സംഭാവന നല്കാൻ ഗൗതം അദാനി

 

തൻറെ  60-ാം ജന്മദിനത്തോടനുബന്ധിച്ച് 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാനൊരുങ്ങി ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ ധനികനായ ഗൗതം അദാനി.

വെള്ളിയാഴ്ച 60 വയസ്സ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെക്കുന്നത്.  ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നൽകുക എന്നാണ് റിപ്പോർട്ട്.

60000 കോടി രൂപ അതായത് 7.7 ബില്യൺ ഡോളർ ആണ് അദാനി നൽകുന്നത്. മാർക്ക് സക്കർബർഗ്, വാറൻ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകുന്നത്. ഏകദേശം 92 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അദാനി ഈ വർഷം തന്റെ സമ്പത്തിൽ 15 ബില്യൺ ഡോളർ കൂടി ചേർത്തു.

 

Leave A Reply